വരയുംകുറിയും (മുരളി പുളിക്കലിന്റെ കാർട്ടൂണുകളും ജീവിത യാത്രയും)
മുരളി പുളിക്കൽ ചരിത്രധ്യാപകനായ കാർട്ടൂണിസ്റ്റ്....!! ചിത്രകലയിൽ ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും കേരളത്തിലെ മുതിർന്ന തലമുറയിലെ കാർട്ടൂണിസ്റ്റുകളിൽ മുൻനിരയിലാണ് അദ്ദേഹം. മുരളി പുളിക്കലിന്റെ ആദ്യത്തെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് ചന്ദ്രിക ആഴ്ചപ്പതിപ്പിലായിരുന്നു. തുടർന്ന്, മനോരമ മംഗളം മനോരാജ്യം ദേശാഭിമാനി എക്സ്പ്രസ് തുടങ്ങിയ വാരികകളിൽ പലഘട്ടങ്ങളിലായി കാർട്ടൂണുകൾ വരച്ചു. മാതൃഭൂമി മനോരമ കേരള കൗമുദി മാധ്യമം വർത്തമാനം തുടങ്ങിയ പത്രങ്ങളിലെല്ലാം തന്നെ ഇദ്ദേഹത്തിന്റെ കാർട്ടൂണുകൾ വെളിച്ചം കണ്ടിട്ടുണ്ട്.വർത്തമാനം ദിനപത്രത്തിൽ ചൂണ്ടാണി എന്ന പോക്കറ്റ് കാർട്ടൂൺ പന്ത്രണ്ട് വർഷത്തോളം വച്ചിരുന്നു. മനോരമയിലെ അടവും നയവും കേരളഭൂഷണത്തിലെ ക്രോസ് സെക്ഷൻ എന്നീ പോക്കറ്റ് കാർട്ടൂണുകളും ഏറെ ശ്രദ്ധ നേടിയവയാണ്. ...