വരയുംകുറിയും (മുരളി പുളിക്കലിന്റെ കാർട്ടൂണുകളും ജീവിത യാത്രയും)
മുരളി പുളിക്കൽ |
ചരിത്രധ്യാപകനായ കാർട്ടൂണിസ്റ്റ്....!!
ചിത്രകലയിൽ ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും കേരളത്തിലെ മുതിർന്ന തലമുറയിലെ കാർട്ടൂണിസ്റ്റുകളിൽ മുൻനിരയിലാണ് അദ്ദേഹം.
മുരളി പുളിക്കലിന്റെ ആദ്യത്തെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് ചന്ദ്രിക ആഴ്ചപ്പതിപ്പിലായിരുന്നു. തുടർന്ന്, മനോരമ മംഗളം മനോരാജ്യം ദേശാഭിമാനി എക്സ്പ്രസ് തുടങ്ങിയ വാരികകളിൽ പലഘട്ടങ്ങളിലായി കാർട്ടൂണുകൾ വരച്ചു. മാതൃഭൂമി മനോരമ കേരള കൗമുദി മാധ്യമം വർത്തമാനം തുടങ്ങിയ പത്രങ്ങളിലെല്ലാം തന്നെ ഇദ്ദേഹത്തിന്റെ കാർട്ടൂണുകൾ വെളിച്ചം കണ്ടിട്ടുണ്ട്.വർത്തമാനം ദിനപത്രത്തിൽ ചൂണ്ടാണി എന്ന പോക്കറ്റ് കാർട്ടൂൺ പന്ത്രണ്ട് വർഷത്തോളം വച്ചിരുന്നു. മനോരമയിലെ അടവും നയവും കേരളഭൂഷണത്തിലെ ക്രോസ് സെക്ഷൻ എന്നീ പോക്കറ്റ് കാർട്ടൂണുകളും ഏറെ ശ്രദ്ധ നേടിയവയാണ്.
എജ്യും ആർട്ട്, H&C, ന്യൂ ട്രെൻഡ് ബുക്സ് എല്ലാം തന്നെ ഇദ്ദേഹത്തിന്റെ വരകളിൽ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പുളിക്കൽ എ എം എം ഹൈസ്കൂളിലെ ചരിത്രധ്യാപകനായിരുന്നു. നീണ്ട 26 വർഷത്തോളം സേവനമനുഷ്ഠിച്ച പ്പോഴും കാർട്ടൂൺ എന്ന കരുത്തിലായിരുന്നു മുരളി പുളിക്കലിന്റെ യാത്രകളെല്ലാം തന്നെ. രാഷ്ട്രീയവും സാമൂഹികവുമായ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഇദ്ദേഹത്തിന്റെ കാർട്ടൂണുകൾ ഏറെയും. തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുകയാണ് ലക്ഷ്യമെങ്കിലും സമൂഹത്തെ മാറ്റിമറിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം ചിന്തിക്കാറുണ്ട്.
പതിനേഴാം വയസ്സിൽ തുടങ്ങി ഏതാണ്ട് 47 വർഷകാലം നീണ്ട കാർട്ടൂൺ ജീവിതയാത്രയിൽ അയ്യായിരത്തിലധികം വരകളാണ് മുരളി പുളിക്കലിന്റെതായി ഉള്ളത്.
ഭാര്യ: സുലോചന.
മക്കൾ : വൈശാഖ് (പുളിക്കൽ സർവീസ് സഹകരണ ബാങ്ക് ), അവിനാശ് (ഫെഡറൽ ബാങ്ക്)
മുരളി പുളിക്കലിന്റെ കാർട്ടൂണുകളിൽ ചിലത് 👍
ശക്തമായ ആശയവും ലളിതമായ വരകളുമാണ് മുരളി പുളിക്കലിന്റെ മുഖമുദ്ര....... സാധാരണക്കാരനെ പോലും സ്വാധീനിക്കുന്ന വരകൾ...........എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്........cartoon club of kerala
Nice...... Exhibition
ReplyDeleteNice cartoons, congrats...
ReplyDeleteമുരളി മാഷെ പോലെയുള്ള മുതിർന്ന കാർട്ടൂണിസ്റ്റുകളുടെ കാർട്ടൂണുകൾ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... ഇത്തരം പ്രദർശനങ്ങൾ വരും തലമുറകൾക്കൊരു പ്രചോദനവും ആവേശവുമാണ്.... മുരളിമാഷിനും ഈ പ്രദർശനത്തിന്റ സംഘടകർക്കും നന്ദി....
ReplyDeletesuper
ReplyDelete