"വരയിലേയും വാക്കിലെയും സ്നേഹവർണ്ണം.....!!! (മുസാഫിർ കാരിക്കേച്ചർ പ്രദർശനം)

                                                                       

                
ഒരു കുഞ്ഞുജീവന്റെ ഭാവിക്ക്  ഒരിത്തിരി മരുന്നിന് 18 കോടി രൂപയെന്ന് കേട്ടപ്പോൾ ഒരുക്ഷേ ആദ്യം എല്ലാവരും പകച്ചു കാണും. എന്നാൽ, ലോകമലയാളികളുടെ ഐക്യബോധമുണർന്നപ്പോൾ പ്രതീക്ഷ നാമ്പിട്ടത് മുഹമ്മദ്‌ എന്ന കുഞ്ഞുമുഖത്ത് മാത്രമായിരുന്നില്ല, മലയാളക്കരയാകമാനമായിരുന്നു.    

        ഈ തുകയ്ക്കും മരുന്നിനും വേണ്ടി കലാ-സാമൂഹ്യ-സംസ്കാരിക തലത്തിലെ ഒരുപാട്‌ പേർ ശ്രമിച്ചപ്പോൾ വേറിട്ടുനിന്നതും കേരളം  കാതോർത്തതും മുസാഫിർ എന്ന കണ്ണൂർക്കാരന്റെ വാക്കുകൾക്കായിരുന്നു. സാമാന്യ പൊതുസമൂഹത്തിൽ ഉടലെടുത്ത സംശയങ്ങൾ ദുരീകരിച്ചും മരുന്നിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുമുള്ള അദ്ദേഹത്തിന്റെ വീഡിയോകൾ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയെന്നതാണ്  വസ്തുത.

           കണ്ണൂർ Red FM ലെ റേഡിയോ ജോക്കിയായ മുസാഫിർ അറിയപ്പെടുന്ന കാരിക്കേച്ചറിസ്റ്റും കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ "കാർട്ടൂൺ ക്ലബ്‌ ഓഫ് കേരള" യിലെ അംഗവുമാണ്‌..  

        അതുകൊണ്ട് തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രശസ്തരായ കാർട്ടൂണിസ്റ്റുകൾ വ്യത്യസ്തമായ കാരിക്കേച്ചറുകൾ തീർത്ത് ഒരു വരയാദരം സംഘടിപ്പിക്കുകയാണ് മുസാഫിർ കാരിക്കേച്ചർ ഷോയിലൂടെ...

        26 ഓളം ചിത്രങ്ങളാണ് ഈ പ്രദർശനത്തിലുള്ളത്. വാക്കുകൊണ്ടും വരകൊണ്ടും സമൂഹത്തിന് പ്രത്യാശ നൽകുന്ന നിരവധി നിമിഷങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് ഇനിയും കഴിയട്ടെയെന്ന്  "കാർട്ടൂൺ ക്ലബ്‌ ഓഫ് കേരള" ആശംസിക്കുന്നു..കാർട്ടൂണിസ്റ്റ് ഉസ്മാൻ ഇരുമ്പുഴിയാണ് ഈ കൂട്ടായ്മക്ക്  നേതൃത്ത്വം നൽകുന്നത്.

ഉത്ഘാടനം : ശ്രീമതി. ലക്ഷ്മി നക്ഷത്ര 

( TV അവതാരക )

       "മുസാഫിറിനെ കുറിച്ച് അല്പം"

               കഴിഞ്ഞ എട്ടുവർഷത്തോളമായി മലയാളികളുടെ ഇഷ്ട റേഡിയോ അവതാരകരിൽ ഒരാളാണ്‌ മുസാഫിർ. ആറ്‌ വർഷത്തോളം മാതൃഭൂമിയുടെ കീഴിലുള്ള ക്ലബ്ബ്‌ എഫ്‌ എം തിരുവനന്തപുരത്തും, നിലവിൽ സൺ ഗ്രൂപ്പിന്റെ എഫ്‌ എം ചാനലായ റെഡ്‌ എഫ്‌ എം കണ്ണൂരിലും സേവനം അനുഷ്ഠിച്ചുവരുന്നു.

    വിനോദത്തോടൊപ്പം ഓൺ എയറിലും ഓഫ്‌ എയറിലും നിരവധി സാമൂഹിക സേവനങ്ങളിലും മുസാഫിർ ഭാഗമായി. മികച്ച റേഡിയോ ക്രാഫ്റ്റിനുള്ള പെപ്പർ അവാർഡും മികച്ച റേഡിയോ പ്രോഗ്രാമിനുള്ള ഐ. ആർ. എഫ്‌ നാഷണൽ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്‌.

         സ്വദേശം കണ്ണൂർ ജില്ലയിലെ മാട്ടൂൽ. ഭാര്യ ഖദീജ ഫിനാൻഷ്യൽ അനലിസ്റ്റാണ്‌‌. മകൻ മൂന്നര വയസ്സുകാരൻ നൈൽ.


      കാരിക്കേച്ചറിസ്റ്റുകൾ :

 സഗീർ,രജീന്ദ്രകുമാർ ,ബഷീർ കിഴിശ്ശേരി,സിഗ്നി, മധൂസ്, ജയരാജ് TG, നൗഷാദ് വെള്ളലശ്ശേരി ,Dr.റൗഫ് വണ്ടൂർ ,നിഷാന്ത് ഷാ, ഹരീഷ് മോഹൻ., Dr.സുനിൽ മുത്തേടം ,ഹസ്സൻ കൊട്ടേപ്പറമ്പിൽ, പ്രിൻസ്, പഴവീട് ശ്രീ, റെജി സെബാസ്റ്റ്യൻ, ജീസ് p പോൾ, ഷാനവാസ്‌ മുടിക്കൽ, ബിപിൻ, ജോഷി ജോസ് , വിനു നായർ, ബുഖാരി ധർമ്ഗിരി, ജിൻസൺ, വൈശാഖ്.ബാലചന്ദ്രൻ ഇടുക്കി

      ആദരവിന്റെ വരകൾ:
   




 




                                                              



















ഏവർക്കും നന്ദി...!! എല്ലാവരുടെയും അഭിപ്രായം അറിയിക്കുമല്ലോ......!👍

Comments

Post a Comment

Popular posts from this blog

വരയുംകുറിയും (മുരളി പുളിക്കലിന്റെ കാർട്ടൂണുകളും ജീവിത യാത്രയും)